കോഴിക്കോട് കോടഞ്ചേരിയില്‍ അബദ്ധത്തില്‍ പശു കിണറ്റിൽ വീണു; രക്ഷയായി അഗ്നിരക്ഷാ സേന

കോഴിക്കോട് കോടഞ്ചേരിയില്‍ അബദ്ധത്തില്‍ പശു കിണറ്റിൽ വീണു; രക്ഷയായി അഗ്നിരക്ഷാ സേന
Apr 26, 2025 09:06 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോടഞ്ചേരിയില്‍ മേഞ്ഞു നടക്കുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കോടഞ്ചേരി തെയ്യപ്പാറയില്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.

വട്ടപ്പാറ സുലൈഖയുടെ ഒന്നര വയസ്സ് പ്രായമുള്ള പശുവാണ് ഇരുപതടി താഴ്ചയും നാലടി വെള്ളവുമുള്ള കിണറ്റില്‍ വീണു പോയത്. വീട്ടുകാര്‍ ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. പിന്നാലെ മുക്കം അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ പെട്ടെന്നു തന്നെ സംഭവസ്ഥലത്ത് എത്തി.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ജിഗേഷ് കിണറ്റില്‍ ഇറങ്ങി റെസ്‌ക്യൂ ബെല്‍റ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ പശുവിനെ രക്ഷപ്പെടുത്തുകയും ചെയ്തു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി മനോജ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ ഷനീബ്, എന്‍ടി അനീഷ്, വൈപി ഷറഫുദ്ദീന്‍, ശ്രീജിന്‍, പിടി ശ്രീജേഷ്, കെ അഭിനേഷ്, പി രാജേന്ദ്രന്‍, പികെ രാജന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

cow accidentally Kodancherry Kozhikode FireandRescue Department rescued

Next TV

Related Stories
പഹൽഗാം ആക്രമണം; സംസ്ഥാനത്ത് പൊലീസ് പ്രത്യേക നിരീക്ഷണം എർപ്പെടുത്തും

Apr 27, 2025 03:26 PM

പഹൽഗാം ആക്രമണം; സംസ്ഥാനത്ത് പൊലീസ് പ്രത്യേക നിരീക്ഷണം എർപ്പെടുത്തും

സംസ്ഥാനത്ത് പൊലീസ് പ്രത്യേക നിരീക്ഷണം...

Read More >>
ടെക്സ്റ്റൈൽസിലെ ലിഫ്റ്റിൽ കുടുങ്ങി അമ്മയും രണ്ട് കുഞ്ഞുങ്ങളും; രക്ഷകരായി അഗ്നി രക്ഷാസേന

Apr 27, 2025 02:56 PM

ടെക്സ്റ്റൈൽസിലെ ലിഫ്റ്റിൽ കുടുങ്ങി അമ്മയും രണ്ട് കുഞ്ഞുങ്ങളും; രക്ഷകരായി അഗ്നി രക്ഷാസേന

നെയ്യാറ്റിൻകരയിലെ രാമചന്ദ്രൻ ടെക്സ്റ്റയിൽസിൻ്റെ ലിഫ്റ്റിൽ കുടുങ്ങി അമ്മയും രണ്ട്...

Read More >>
നാദാപുരം കല്ലാച്ചിയിൽ ലഹരി വേട്ട; ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ

Apr 27, 2025 01:31 PM

നാദാപുരം കല്ലാച്ചിയിൽ ലഹരി വേട്ട; ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ

കല്ലാച്ചിയിൽ ടാക്സി ജിപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എം ഡി എം എ യുമായി പോലീസ്...

Read More >>
അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.. സ്വർണം പവന്റെ ഇന്നത്തെ വില അറിയാം

Apr 27, 2025 01:08 PM

അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.. സ്വർണം പവന്റെ ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില മാറ്റമില്ലാതെ...

Read More >>
Top Stories